തൃശൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ സ്വന്തം ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ സ്വന്തം ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. ആയമുക്ക് പോഴംകണ്ടത്ത് വീട്ടില്‍ രാഘവന്റെ മകന്‍ രജീഷാണ് മരിച്ചത്.
ബസിലേക്ക് ഓടിക്കയറുന്നതിനിടെ പിടിവിട്ട് റോഡിലേക്ക് വീണ രജീഷിന്റെ ദേഹത്ത് അതേ ബസ് കയറിയിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 6.15 ഓടെ പുറ്റേക്കര സെന്ററിലായിരുന്നു അപകടം നടന്നത്. പരുക്കേറ്റ രജീഷിനെ നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍പ്പെട്ട വെണ്ണിലാവ് ബസ് മറ്റൊരു സ്വകാര്യബസിനെ മറികടക്കാനായി ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























