ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് സി പി വിജയന്‍ അന്തരിച്ചു.... സംസ്‌ക്കാരം ഇന്ന് വൈകുന്നരം അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍

ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് സി പി വിജയന്‍ അന്തരിച്ചു. കോട്ടയം ജില്ലയില്‍ കല്ലറയില്‍ ജനിച്ച അദ്ദേഹം ദ്വീര്‍ഘകാലമായി തിരുവനന്തപുരത്താണ് താമസിച്ചു വന്നത്. പരിഷത്തിന് നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിലും നയരൂപീകരണത്തിലും പ്രധാനിയായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
സംസ്‌ക്കാരം ഇന്ന് വൈകുന്നരം അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. സി പി വിജയന്റെ നിര്യാണത്തില്‍ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സൈബറിടത്തിലും തന്റെ ആശയങ്ങള്‍ പങ്കുവെച്ചു കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം ആദ്യകാലത്ത് സജീവമായിരുന്നത്. പിന്നീട് മുഖ്യ സംഘടനാ പ്രവര്‍ത്തന രംഗമായി പരിഷത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു.
പരിഷത്തിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി, ഗ്രാമ ശാസ്ത്ര സമിതി കണ്‍വീനര്‍, സംസ്ഥാന സെക്രട്ടറി, ശാസ്ത്രഗതി മാനേജിങ് എഡിറ്റര്‍, തിരുനന്തപുരം ജില്ലാ സെക്രട്ടറി, തുടങ്ങി നിരവധി ചുമതലകള്‍ പരിഷത്തില്‍ വഹിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























