എംകെ സ്റ്റാലിന്റെ തമിഴ്‌നാടിനെ കേരളം കണ്ടുപഠിക്കട്ടെ; ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം കഴിഞ്ഞാല്‍ ഒരേ നഗരത്തില്‍ രണ്ട് അന്തര്‍ദേശീയ വിമാനത്താവളങ്ങളുള്ള അപൂര്‍വമൊരു നഗരമായി മാറാൻ ഒരുങ്ങി ചെന്നൈ, അനുമതി ലഭ്യമായാല്‍ ഏഴു വര്‍ഷത്തിനുള്ളില്‍ സാധ്യമാക്കും... കേരളം വഴിമുട്ടുമ്പോൾ തമിഴ്‌നാട്ടിൽ സംഭവിക്കുന്നത്...

എംകെ സ്റ്റാലിന്റെ തമിഴ്‌നാടിനെ കേരളം കണ്ടുപഠിക്കട്ടെ. ഇതാ ചെന്നൈയില്‍തന്നെ രണ്ടാമത്തെ അന്തര്‍ദേശിയ വിമാനത്താവളം ഇരുപതിനായിരം കോടി രൂപ മുടക്കില്‍ ഉടന്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ഡിഎംകെ സര്‍ക്കാര്‍. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം കഴിഞ്ഞാല്‍ ഒരേ നഗരത്തില്‍ രണ്ട് അന്തര്‍ദേശീയ വിമാനത്താവളങ്ങളുള്ള അപൂര്‍വമൊരു നഗരമായി മാറുകയാണ് ചെന്നൈ. ചെന്നൈ നഗരത്തില്‍ നിന്ന് ഏറെ അകലെയല്ലാതെ പരാന്തൂരിലെ പുതിയ വിമാനത്താവളം പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഒന്നാം ഘട്ടം അനുമതി ലഭിച്ചുകഴിഞ്ഞു.
കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പുതൂരിലെ പരാന്തൂരില്‍ പുതിയ വിമാനത്താവളത്തിനുവേണ്ട നാലായിരം ഏക്കര്‍ സ്ഥലം ഏറ്റെടുക്കലും പ്രോജക്ട് തയാറാക്കലും അടുത്ത മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനം. അനുമതി ലഭ്യമായാല്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ചെന്നൈയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുകയും പറന്നുയരുകയും ചെയ്യും.
നിലവില്‍ മെറീനാ ബിച്ചിനോടു ചേര്‍ന്ന മീനമ്പാക്കം അന്താരാഷ്ട്രവിമാനത്തിവളത്തില്‍നിന്നും പരന്തൂരില്‍ നിന്നും ഒരേ സമയം അന്താരാഷ്ട്രവിമാനങ്ങളും ആഭ്യന്തരവിമാനങ്ങളും പറന്നുയരും. ഒരു വര്‍ഷത്തില്‍ 10 കോടി യാത്രക്കാരെയാണ് പരന്തൂര്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താനളത്തില്‍ പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ രണ്ടു റണ്‍വേകളും ടാക്‌സി വേകളും മറ്റ് സംവിധാനങ്ങളും പുതുതായി പണിയുന്ന വിമാനത്താവളത്തിലുണ്ടാകും. മാത്രവമല്ല മീനമ്പാക്കം, പരാന്തൂര്‍ വിമാനത്താവളങ്ങളെ പരസ്പരം ബന്ധിക്കുന്ന റോഡും മോണോ റെയില്‍ സംവിധാനവും ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഇതോടെ ഹൈദരബാദിനെക്കാള്‍ വലിയ വിമാനത്താവളമായി ചെന്നൈയിലെ വിമാനത്താവളങ്ങള്‍ പെരുമ നേടും. നിലവില്‍ മീനമ്പാക്കം വിമാനത്താവളത്തില്‍ രണ്ടേകാല്‍ കോടി യാത്രക്കാര്‍ക്കുള്ള യാത്രാസൗകര്യം മാത്രമേയുള്ളു. പെരന്തൂര്‍ നിലവില്‍ വരുന്നതിനൊപ്പം മീനമ്പാക്കം വിമാനത്താവളത്തില്‍ സൗകര്യം വര്‍ധിപ്പിച്ച് ഏഴു വര്‍ഷത്തിന്നില്‍ ഓരോ കൊല്ലവും മൂന്നര കോടി യാത്രക്കാര്‍ക്ക് വിമാനയാത്ര നടത്താനുള്ള സൗകര്യമൊരുക്കും.
ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തിലെ തിരക്കിന് കുറവു വരുത്താന്‍ 1998ല്‍ ആരംഭിച്ചതാണ് ചെന്നൈയില്‍ പുതിയൊരു വിമാനത്താവളത്തിനുകൂടിയുള്ള ആലോചനകള്‍. സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇതിന് അനുയോജ്യമായ നാലു സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഏറ്റവും അനുയോജ്യമായി കണ്ടെത്തിയത് പരാന്തൂരും പന്നൂരുമാണ്. ഇതില്‍തന്നെ പരാന്തൂരില്‍ വിമാനത്താവളം വരുന്നതാണ് വാണിജ്യം ടൂറിസം ഉള്‍പ്പെടെ മേഖലകള്‍ക്ക് അനുയോജ്യമെന്ന അഭിപ്രായമാണ് തമിഴ് നാട് വ്യവസായ മന്ത്രി തങ്കം തെന്നരശുവും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാജ സിന്ധ്യയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉടലെടുത്തിരിക്കുന്നത്. നിലവില്‍ തമിഴ് നാട്ടില്‍ ഏഴ് വിമാനത്താവങ്ങളാണുള്ളത്. ഇതില്‍തന്നെ ചെന്നൈ, മധുര, കോയമ്പത്തൂര്‍, തൃച്ചിനാപ്പള്ളി എന്നിവ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. തൂത്തുക്കുടി, സേലം, പൊണ്ടിച്ചേരി, നെയ് വേലി, വെല്ലൂര്‍ എന്നിവിടങ്ങളില്‍ ഡൊമസ്റ്റിക് സര്‍വീസ് വിമാനത്താവളങ്ങളുമുണ്ട്.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കു പുറമെ എരുമേലിയില്‍ പുതിയ വിമാനത്താവളത്തിന് പദ്ധതി ആവിഷ്‌കരിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിടുന്നു. ചൈന്നൈ വിമാനത്താവളത്തേക്കാള്‍ വേഗത്തില്‍ എരുമേലിയില്‍ ശബരി അ്ന്താരാഷ്ട്ര വിമാനത്താവളത്തിന് സാധ്യതയുണ്ടായിരിക്കെയും സാങ്കേതിക കാരണങ്ങളാല്‍ വിനാനതതാളം നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. ആഭ്യന്തര സര്‍വീസില്‍ രാജ്യത്തെ മൂന്നാമത് തിരക്കേറിയ വിമാനത്താവളമാണ് നിലവില്‍ കൊച്ചി. ചെന്നൈയില്‍ പുതിയ വിമാനത്താവളം വരുന്നതോടെ കേരളം, കര്‍ണാടകം, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളെ ബന്ധിച്ച് അന്‍പതോളം പുതിയ സര്‍വീസുകളാണ് പ്ലാന്‍ ചെയ്യുന്നത്. കൂടാതെ ഡല്‍ഹി, മുംബൈ, കോല്‍ക്കട്ട, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ദിവസം അന്‍പതോളം പുതിയ സര്‍വീസുകള്‍ക്കുള്ള സാധ്യതയും ലക്ഷ്യമിടുന്നു.
https://www.facebook.com/Malayalivartha

























