പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി.....

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി.
ലക്ഷ്മണിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാനായി ആറ് മാസം കൂടി സമയം ആവശ്യമാണെന്ന് ഇന്റലിജന്‍സ് എഡിജിപി സര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നത് ശരിയല്ലെന്നാണ് സസ്പെന്‍ഷന്‍ പുന:പരിശോധിക്കുന്ന കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിച്ച് സസ്പെന്‍ഷന്‍ നീട്ടി
ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ 2021 നവംബര്‍ 10ന് സസ്പെന്‍ഡ് ചെയ്തത്.
മോന്‍സന്‍ മാവുങ്കലിനെതിരെ തട്ടിപ്പ് കേസ് എടുത്തിട്ടും, ഐജി അയാളുമായിട്ടുള്ള ബന്ധം തുടര്‍ന്നുവെന്നും മോന്‍സനെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടായിരുന്നു. ആദ്യം രണ്ട് മാസത്തേക്കും പിന്നീട് നാല് മാസത്തേക്കും സസ്പെന്‍ഷന്‍ നീട്ടി. സസ്പെന്‍ഷന്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ്‌വീണ്ടും നീട്ടിയത്.
"
https://www.facebook.com/Malayalivartha

























