കോഴിക്കോട് ചുഴലി കാറ്റില്‍ വ്യാപക നാശം, വീടുകള്‍ക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങള്‍ കടപുഴകി വീണു, വ്യാപക കൃഷിനാശം

കോഴിക്കോട് വിലങ്ങാട് മേഖലയില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. രാവിലെ ഏഴരയോടെ ശക്തമായി വീശിയടിച്ച ചുഴലി കാറ്റില്‍ വീടുകള്‍ക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങള്‍ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. വിലങ്ങാട് പുഴിലും ജലനിരപ്പ് ഉയരുന്നുണ്ട്.
അതേസമയം ഇടുക്കി ഡാമിൽ നിന്നും മുല്ലപ്പെരിയാൽ ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കി വിട്ടതോടെ പെരിയാറിന്റെ തീരത്തെ വീടുകളിൽ വെള്ളം കയറി. ചെറുതോണി തടിയമ്പാട് ചപ്പാത്തിന്റെ ഒരു വശത്തുള്ള റോഡിന്റെ ഭാഗം ഒലിച്ചു പോയി.
പാലത്തിന്റെ കൈവരികളും ഒലിച്ചു പോയിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് കൂടിയാൽ ചെറു തോണി പാലം വെളളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തൽ. എൻ.ഡി.ആർ.എഫ് സംഘം തടിയമ്പാട്ടേക്ക് എത്തിയിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്ന പശ്ചാത്തതലത്തില്‍ ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ തുറന്നു. ഒരു സെക്കന്റിൽ 50 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ 10 മണിയോടെയാണ് ഡാം തുറന്നത്.
ഇടുക്കി ഡാമിന് പുറമേ ഇടമലയാർ കൂടി തുറക്കുന്നതിനാൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. ഷട്ടറുകൾ തുറന്ന് ഏഴ് മണിക്കൂറിന് ശേഷം നെടുമ്പാശ്ശേരി ഭാഗത്തെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha

























