കടുത്തുരുത്തിയിൽ അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: യുവാവ് പൊലീസ് പിടിയിൽ

കടുത്തുരുത്തിയിൽ അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പിടികൂടി. കേസിൽ മുളക്കുളം അറുനൂറ്റിമംഗലം അമ്മുക്കുഴിയിൽ വീട്ടിൽ ബേബിയുടെ മകൻ നിധീഷ് ബേബി (23) യെയാണ് അറസ്റ്റ് ചെയ്തത്. വെള്ളൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ അയൽവാസിയായ സോനു വർഗീസ് എന്നയാളെ നിതീഷ് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇയാളും സോനു വർഗീസും തമ്മിൽ കുടുംബപരമായുണ്ടായ പ്രശ്നങ്ങളെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് നിധീഷ് സോനുവിനെ ആക്രമിച്ചത്.
ഇതേതുടർന്ന് ഒളിവിൽ പോയ നിധീഷിനെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പിടികൂടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വെള്ളൂർ എസ്ഐ ശരണ്യ എസ്. ദേവൻ, എസ്ഐ വിജയപ്രസാദ്, എഎസ്ഐ സജീഷ്, സിപിഒ അജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha

























