മുഖ്യമന്ത്രി സർവകലാശാലകളുടെ വിസിറ്റർ ആകണം; ഓരോ സർവകലാശാലയ്ക്കും വെവ്വേറെ ചാൻസിലർ വേണം; ഗവർണറുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന ശുപാർശകളുമായി ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ

ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുകയാണ്. ഇപ്പോൾ ഇതാ ഗവർണറുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന ശുപാർശകളുമായി ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ രംഗത്ത് . മുഖ്യമന്ത്രി സർവകലാശാലകളുടെ വിസിറ്റർ ആകണമെന്നും ഓരോ സർവകലാശാലയ്ക്കും വെവ്വേറെ ചാൻസിലർ വേണമെന്നും ശുപാപാർശയിൽ വ്യക്തമാക്കുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധം നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തമായി തന്നെ നടക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു . ഇത് ഫലം കാണുമെന്ന പ്രതീക്ഷയിലാണുള്ളതെന്നും മന്ത്രി പറഞ്ഞു .
അതേസമയം ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്നുള്ള പ്രഖ്യാപനം നടപ്പാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .തിങ്കളാഴ്ച കാലാവധി തീരുന്ന 11 ഓർഡിനൻസുകളിലും അദ്ദേഹം ഒപ്പിട്ടില്ല. ഇതോടെ 11 ഓർഡിനേൻസുകളും അസാധുവായി. ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള ഓർഡിനൻസുകളാണ് അസാധു ആയത്.
ഇന്നലെ രാവിലെ തന്നെ ഒപ്പിടില്ലെന്ന സൂചന ഗവർണർ നൽകിയിരുന്നു. രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയിൽ നിയമ വകുപ്പ് ഉദ്യോഗസ്ഥർ കാത്തിരുന്നു. പക്ഷേ ഫലമുണ്ടായില്ല . രാത്രി വൈകിയെങ്കിലും ഗവർണർ ഒപ്പിട്ടാൽ ഇന്നത്തെ തിയതിയിൽ വിഞാപനം ഇറക്കാനടക്കം ഒരുങ്ങിയിരുന്ന സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു അസാധുവാക്കൽ. പ്രസ് ജീവനക്കാരോട് 12 മണി വരെ സേവനം തുടരാൻ നിർദേശിച്ചായിരുന്നു സർക്കാർ കാത്തിരുന്നത്.
എന്നാൽ പന്ത്രണ്ട് മണി കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാത്തതോടെ ആ പ്രതീക്ഷയും പോയി. ഓർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് രാവിലെ തന്നെ പറഞ്ഞ ഗവർണർ ഓർഡിനൻസ് ഭരണം ഭൂഷണമല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഓർഡിനൻസുകളിൽ കൂടുതൽ വിശദീകരണം വേണമെന്ന് വ്യക്തമാക്കി മടക്കി അയക്കുമ്പോൾ സർക്കാറിനെ വീണ്ടും ഗവർണ്ണർ കടുത്ത സമ്മർദ്ദത്തിലാക്കി. ചീഫ് സെക്രട്ടറിയുടെ അനുനയ നീക്കവും ഒക്ടോബറിൽ സഭാ സമ്മേളനം വിളിക്കാമെന്ന ഉറപ്പും വഴി ഗവർണറെ അനുനയിപ്പിക്കാമെന്ന സർക്കാർ പ്രതീക്ഷയും ഇതോടെ പൊളിഞ്ഞു.
https://www.facebook.com/Malayalivartha

























