മത്സ്യത്തൊഴിലാഴിലാളികളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്... പ്രശ്നം പരിഹരിക്കാന്‍ ഈ മാസം 22ന് മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു

മത്സ്യത്തൊഴിലാഴിലാളികളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് മന്ത്രി ആന്റണി രാജു. പ്രശ്നം പരിഹരിക്കാന്‍ ഈ മാസം 22ന് മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും മന്ത്രി.
സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ല. മത്സ്യത്തൊഴിലാഴിലാളികളുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാനായി 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി.
കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി ലത്തീന്‍ സഭയും മത്സ്യത്തൊഴിലാഴിലാളികളും രംഗത്തുവന്നിട്ടുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരിധവാസം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം നടന്നത്.
തലസ്ഥാനത്ത് ബോട്ടുമായി മത്സ്യത്തൊഴിലാഴിലാളികള്‍ സമരത്തിനെത്തിയതോടെ പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് സംഘര്‍ഷം കനത്തതോടെ ബോട്ട് കൊണ്ടുപോകാനായി പോലീസ് അനുവദിച്ചു.
"
https://www.facebook.com/Malayalivartha


























