ഭാര്യ ഗർഭിണിയായതോ പ്രസവിച്ചതോ താൻ അറിഞ്ഞില്ലെന്ന് ഭർത്താവ്, അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിലെത്തിയത് ഭർത്താവിനൊപ്പം, യുവതിയുടെ നുണക്കഥ പൊലീസിൽ വിവരമറിയിക്കുമെന്ന് പറഞ്ഞതോടെ ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു, ഗൾഭിണിയാണെന്ന സംശയത്തെ തുടർന്ന് വീട്ടിലെത്തിയ ആശാ വർക്കറോട് താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നും യുവതിയുടെ ന്യായീകരണം

തൊടുപുഴയിൽ നവജാത ശിശുവിനെ പെറ്റമ്മ പ്രസവിച്ച ഉടൻ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. അമിത രക്തസ്രാവത്തെ തുടർന്ന് ഭർത്താവിനൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്. ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. എന്നാൽ ഭാര്യ ഗർഭിണിയായതോ പ്രസവിച്ചതോ താൻ അറിഞ്ഞിരുന്നില്ലാണ് യുവതിയുടെ ഭർത്താവിന്റെ മൊഴി.
കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ തനിക്ക് പങ്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുക്കാൻ തയ്യാറായിട്ടില്ല. പ്രസവിച്ച വിവരം ഇവർ ഡോക്ടർമാരിൽ നിന്നും മറച്ച് വെച്ചാണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയുമായി ഭർത്താവ് ആശുപത്രിയിലെത്തിയത്. എന്നാൽ പരിശോധിച്ച ഡോക്ടർക്ക് മണിക്കൂറുകൾ മുമ്പേ യുവതി പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായി.
കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും പറഞ്ഞതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു.തുടർന്ന് പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പക്ഷേ അപ്പോഴും തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് ഭർത്താവ് സ്വീകരിച്ചത്.
എന്നാൽ യുവതി ഗർഭിണിയാണെന്ന വിവരം മറച്ചുവെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാൽ താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്.
വീടിന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ഡിവൈഎസ്പി മധു ബാബു പ്രതികരിച്ചു
https://www.facebook.com/Malayalivartha


























