നിരവധി സിനിമകളിൽ അവസരം കിട്ടി, കേസ് കൊണ്ട് ഗുണം മാത്രമാണ് നടിക്ക് ഉണ്ടായത്, ദിലീപിന് എതിരെ കേസ് കൊടുത്തതിനാലാണ് അതിജീവിത രക്ഷപെട്ടത്, കേസ് കൊണ്ട് അവർക്ക് ലാഭമല്ലാതെ നഷ്ടം ഉണ്ടായിട്ടില്ല, അതിജീവിതയെ അപമാനിച്ച് പിസി ജോർജ്ജ്

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ച് കേരളാ ജനപക്ഷം നേതാവ് പിസി ജോർജ്. ദിലീപിന് എതിരെ കേസ് കൊടുത്തതിനാലാണ് അതിജീവിത രക്ഷപെട്ടത്. കേസ് കൊണ്ട് നടിക്ക് മാത്രമാണ് ഗുണമുണ്ടായത്. നിരവധി സിനിമകളിൽ കേസ് കൊണ്ട് അവർക്ക് അവസരം കിട്ടി.
അതിനുമുമ്പ് അവരുടെ സിനിമകളൊന്നും താൻ കണ്ടിട്ടില്ല. കേസ് കൊണ്ട് അവർക്ക് ലാഭമല്ലാതെ നഷ്ടം ഉണ്ടായിട്ടില്ലെന്നുമായിരുന്നു പിസി ജോർജ് പറഞ്ഞു. കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് പിസി ജോര്‍ജിൽ നിന്നും അതിജീവിതയെ അപമാനിക്കുന്ന രീതിയിലുള്ള മോശം പരാമര്‍ശം ഉണ്ടായത്.
വ്യക്തി ജീവിതത്തിൽ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാൽ ഈ ഇഷ്യു ഉണ്ടായതിനാൽ പൊതുമേഖലയിൽ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നായിരുന്നു പിസിയുടെ പരാമർശം.
https://www.facebook.com/Malayalivartha


























