കൊവിഡ് സമയത്ത് ആഭ്യന്തര വിമാനക്കമ്പനികളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിമാന നിരക്ക് പരിധി 2020-ല്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ആഗസ്ത് 31 മുതല്‍ വിമാന ടിക്കറ്റ് നിരക്കുകളിലെ നിയന്ത്രണം നീക്കം ചെയ്യുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം!

കൊറോണ വ്യാപന സമയത്ത് ആഭ്യന്തര വിമാനക്കമ്പനികളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിമാന നിരക്ക് പരിധി 2020-ല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആഗസ്ത് 31 മുതല്‍ വിമാന ടിക്കറ്റ് നിരക്കുകളിലെ നിയന്ത്രണം നീക്കം ചെയ്യുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ഇങ്ങനെ ദിവസേനയുള്ള ഡിമാന്‍ഡും എയര്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വിലയും സൂക്ഷ്മമായി വിശകലനം ചെയ്തതിന് ശേഷമാണ് വിമാന നിരക്ക് ഒഴിവാക്കാനുള്ള തീരുമാനമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കുകയുണ്ടായി. 2022 ഫെബ്രുവരി മുതല്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം മൂലം റെക്കോര്‍ഡ് നിലവാരത്തിലേക്ക് വര്‍ധിച്ച എ ടി എഫ് വില കഴിഞ്ഞ ഏതാനും ആഴ്ചകളായി കുറഞ്ഞുവരുന്നതും കാണുവാൻ സാധിക്കും.
അതോടൊപ്പം തന്നെ സമീപഭാവിയില്‍ ആഭ്യന്തര ഗതാഗതത്തില്‍ ഈ മേഖല വളരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് എന്നും ജ്യോതിരാദിത്യ സിന്ധ്യ ചൂണ്ടിക്കാണിച്ചു. 2020ല്‍, വിമാന യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഡിമാന്‍ഡ് കാരണം ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് തടയാന്‍ ഫ്‌ലൈറ്റിന്റെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി ഏറ്റവും കുറഞ്ഞതും കൂടിയതുമായ ബാന്‍ഡ് ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ നിരക്കുകള്‍ നിയന്ത്രിക്കുകയുണ്ടായി.
കൂടാതെ ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് ലിമിറ്റഡ്, എയര്‍ ഇന്ത്യ, വിസ്താര എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ക്കും പുതിയ ആകാശ എയറിനും ആശ്വാസം പകരുന്നതാണ് എയര്‍ലൈനുകളില്‍ നിന്ന് വിമാനനിരക്ക് പരിധി നീക്കം ചെയ്യാനുള്ള തീരുമാനം എന്നത്.
അതേസമയം ആഭ്യന്തര വിമാന യാത്രയില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് കാണുകയാണ്, യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള തലങ്ങളെ സ്പര്‍ശിക്കുകയും എയര്‍ലൈനുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകൗൻ. എന്നിരുന്നാലും, ഉയര്‍ന്ന ഇന്ധന വില അവരുടെ ലാഭം ഇല്ലാതാക്കുന്നു. കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട കമ്പനികള്‍ക്ക് നിരക്ക് പരിധി വെല്ലുവിളിയാണെന്ന് വിമാനക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിക്കുകയുണ്ടയി.
അങ്ങനെ കൊവിഡിനെ തുടര്‍ന്ന് പല വിമാന കമ്പനികളും വലിയ നഷ്ടം നേരിട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിമാന നിരക്ക് പരിധി എടുത്തുകളഞ്ഞതോടെ യാത്രക്കാരുടെ എണ്ണം അനുസരിച്ച് നിരക്ക് ഇളവുകള്‍ അനുവദിക്കാന്‍ കമ്പനികള്‍ക്ക് കഴിയുന്നതാണ്.
https://www.facebook.com/Malayalivartha


























