ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു.... 2386.74 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്

കുറഞ്ഞ ജലനിരപ്പും വൃഷ്ടി പ്രദേശത്തെ മങ്ങിയ കുത്തൊഴുക്കും കണക്കിലെടുത്ത് ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. 2386.74 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
അതേസമയം വൃഷ്ടിപ്രദേശത്തെ കൂടിയ നീരൊഴുക്ക് പരിഗണിച്ച് മുല്ലപ്പെരിയാര്‍ അണക്കെ
ട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.
സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയ്ക്കു വേണ്ടി റസല്‍ ജോയിയാണ് അഭിഭാഷകന്‍ വില്‍സ് മാത്യൂസ് വഴി ഹര്‍ജി ഫയല്‍ ചെയ്തത്. ആഗസ്റ്റ് 16ന് ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ചേക്കും.
ഇടുക്കിയിലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യമാണെന്നും നിലവിലെ 136 അടി ജലനിരപ്പ് അണക്കെട്ടിന് ഭീഷണിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അധികസമ്മര്‍ദ്ദം താങ്ങാന്‍ അണക്കെട്ടിന് കഴിഞ്ഞിക്കില്ലെന്നും അത് 50 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























