കെഎസ്ആർടിസിയുടെ ബസുകൾ കൂട്ടിയിടിച്ച് അപകടം... പത്തനാപുരത്ത് നിന്നും കല്ലറ വഴി വന്ന ലിങ്ക് ബസും ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്, നിരവധി പേർക്ക് പരുക്ക്

എംസി റോഡിൽ പിരപ്പൻകോടിന് സമീപം കൊപ്പം മഞ്ചാടിമൂട്ടിൽ കെഎസ്ആർടിസിയുടെ ബസുകൾ കൂട്ടിയിടിച്ച് അപകടം. പത്തനാപുരത്ത് നിന്നും കല്ലറ വഴി വന്ന ലിങ്ക് ബസും ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ പുറകിൽ ലിങ്ക് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അതേസമയം കരമന-കളിയിക്കാവിള ദേശീയപാതയിൽ ആറാലുംമൂട് കവലയ്ക്കുസമീപം കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിച്ച് നാല്പതോളം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.
വിഴിഞ്ഞം, പാപ്പനംകോട് ഡിപ്പോകളിലെ ബസുകളാണ് കൂട്ടിയിടിച്ചത്. നെയ്യാറ്റിൻകരയിലേക്കു പോയ വിഴിഞ്ഞം ഡിപ്പോയിലെ ബസും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന പാപ്പനംകോട് ഡിപ്പോയിലെ ബസുമാണ് കൂട്ടിയിടിച്ചത്. വിഴിഞ്ഞം ഡിപ്പോയിലെ ബസ് ഡ്രൈവർ നെല്ലിമൂട് സ്വദേശി നിതിന്(29) ഗുരുതരമായി പരിക്കേറ്റു. രണ്ട് ബസുകളിലെയും യാത്രക്കാരായ നാല്പതോളം പേർക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല.
"
https://www.facebook.com/Malayalivartha


























