എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്... ചീഫ് സെക്രട്ടറിക്കുളള പ്രോസിക്യൂഷൻ അനുമതിക്കത്തിനൊപ്പം വിജിലൻസ് കോടതി ഉത്തരവ് വേണമോ അതോ പരാതിക്കാരൻ നേരിട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകണോയെന്നതിൽ വിജിലൻസ് കോടതി ഇന്ന് ഉത്തരവ് പ്രഖ്യാപിക്കും

സർക്കാർ പുതിയ ലാവണം നൽകി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുൻ എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസിൽ ചീഫ് സെക്രട്ടറിക്കുളള പ്രോസിക്യൂഷൻ അനുമതിക്കത്തിനൊപ്പം വിജിലൻസ് കോടതി ഉത്തരവ് വേണമോ അതോ പരാതിക്കാരൻ നേരിട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയാൽ മതിയോയെന്നതിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് ഉത്തരവ് പ്രഖ്യാപിക്കും.
പ്രോസിക്യൂഷൻ അനുമതിക്കായുളള കത്തിനൊപ്പം കോടതി ഉത്തരവ് കൂടി ഹാജരാക്കണമെന്ന ഇന്ത്യ ഗവ: 2024 ൽ പുറപ്പെടുവിച്ച മാർഗ്ഗ നിർദേശ പകർപ്പ് വാദി അഡ്വ. നെയ്യാറ്റിൻകര പി.നാഗരാജ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കുള്ള അനുമതി കത്തിന്റെ പകർപ്പും ഹാജരാക്കി.
അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി ആഗസ്റ്റ് 14 ന് തളളിയിരുന്നു. കോടതി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും വാദിയായ നെയ്യാ നെയ്യാറ്റിൻകര . പി. നാഗരാജിന്റെ മൊഴിയെടുക്കാൻ ആഗസ്റ്റ് 30 ന് വാദിയോട് ഹാജരാകാൻ വിജിലൻസ് ജഡ്ജി എ. മനോജ് നിർദേശിക്കുകയും ചെയ്തു. വിചാരണ കോടതിയുടെ മൊഴിയെടുപ്പടക്കമുള്ള തുടർ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് അജിത് കുമാർ ഹൈക്കോടതിയിൽ ഇടക്കാല സ്റ്റേ ഹർജി സമർപ്പിക്കുകയായിരുന്നു. നാഗരാജ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി ആഗസ്റ്റ് 14 ന് തളളി. കോടതിയുടെ മേൽനോട്ടത്തിൽ നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു. സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും 114 പേജുള്ള ഉത്തരവിൽ കോടതി വിലയിരുത്തി.ശരിയായ അന്വേഷണം നടത്താതെ വിജിലൻസ് മാനുവൽ കാറ്റിൽ പറത്തി എഡിജിപിയെ രക്ഷിച്ചെടുക്കാൻ അദൃശ്യ അന്തർ പ്രവേശിത ശക്തി പ്രവർത്തിച്ചതായി വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ . മനോജ് ഉത്തരവിൽ വ്യക്തമാക്കി. 114 പേജുള്ള കോടതി ഉത്തരവിലെ 86-ാം പേജിൽ മുഖ്യമന്ത്രിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നിയമ വിരുദ്ധ ക്ലീൻ ചിറ്റ് റിപ്പോർട്ടിൽ മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചുവെന്ന് കോടതി ചോദിച്ചു. കോടതി ഉത്തരവ് കേസ് കോടതിയിലെത്തില്ലെന്നു കരുതിയ സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്നും അഡ്വ നാഗരാജ് പ്രതികരിച്ചു "
https://www.facebook.com/Malayalivartha

























