ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...

മകളെ സന്ദര്‍ശിക്കാന്‍ ഒമാനിലെ സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ തകഴി കുന്നുമ്മ സ്വദേശി മങ്ങാട്ടു വീട്ടില്‍ കേശവ പണിക്കര്‍ മകന്‍ രമേശന്‍ (64) ആണ് സലാലയില്‍ മരിച്ചത്. സലാലയില്‍ മകള്‍ നീതുവിനെ സന്ദര്‍ശിക്കാനെത്തിയ രമേശന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല
മാതാവ്: വാസന്തി അമ്മ, ഭാര്യ: ജയലക്ഷമി, മക്കള്‍: നീതു, ഗീതു. മരുമക്കള്‍: ദത്തന്‍, അജയ്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കും.
"
https://www.facebook.com/Malayalivartha

























