സോളാര്‍ പീഡന കേസ്; ഹൈബിൻ ഈഡൻ എം.പിയ്ക്ക് ക്ലീന്‍ ചിറ്റ്; കേസിൽ തെളിവില്ലെന്ന് സി.ബി.ഐ

ഹൈബി ഈഡന്‍ എംപിക്കെതിരായ സോളാര്‍ ലൈംഗിക പീഡന കേസ് അവസാനിപ്പിക്കുന്നു. ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. നേരത്തെ സോളാർ കേസ് പ്രതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈബിൻ ഈഡനെതിരെ കേസെടുത്തത്.
അതേസമയം സംസ്ഥാന സർക്കാരാണ് കേസ് സി.ബി.ഐയെ ഏൽപ്പിച്ചത്. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. സംഭവത്തിൽ തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് സിബിഐ കേസ് അവസാനിപ്പിക്കുന്നത്.
കൂടാതെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ കണ്ടെത്താനായില്ല. തുടർന്ന് തെളിവില്ലെന്ന് കാണിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം ആറ് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതില്‍ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
മാത്രമല്ല ബലാത്സംഗ കേസിൽ തെളിവ് കണ്ടെത്താനായില്ലെന്നും കേസിലെ പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സി.ബി.ഐ റിപ്പോർട്ടിലുണ്ട്. കേരള പോലീസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എം.പിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല.
https://www.facebook.com/Malayalivartha


























