പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ നടപടികൾക്ക് ഉത്തരവിക്കി സർക്കാർ; നടപടികൾ സ്വീകരിക്കാൻ കളക്ടർമാരെയും എസ് പിമാരെയും ചുമതലപ്പെടുത്തി

പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാന സർക്കാരും നീക്കം ശക്തമാക്കിയിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾക്ക് സർക്കാർ ഉത്തരവിറങ്ങി. സംഘടനയെ നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനമിറങ്ങിയതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. നടപടികൾ സ്വീകരിക്കാൻ കളക്ടർമാരെയും എസ് പിമാരെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ എല്ലാം തന്നെ പൂട്ടി ഇന്ന് തന്നെ സീൽ ചെയ്യുവാനിരിക്കുകയാണ്.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുക്കുന്നുണ്ട്. വിശദമായ സർക്കുലർ ഡി ജി പി ഉടനെ പുറത്തിറക്കും. ഇന്നലെയായിരുന്നു പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചുവർഷത്തേക്ക് നിരോധിച്ചത്. തീവ്രവാദ ബന്ധം ആരോപിച്ച് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങിയത്.
പോപ്പുലർ ഫ്രണ്ടും പോഷക സംഘടനകളും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയാണെന്നും അന്താരാഷ്‌ട്ര ഭീകരഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും നിരോധന ഉത്തരവിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് സർക്കാരുകളുടെ നിരോധന ശുപാർശയും കണക്കിലെടുത്തിട്ടുണ്ടായിരുന്നു .
https://www.facebook.com/Malayalivartha

























