ആറ് കുപ്പി മാഹി മദ്യവുമായി ബസില്‍, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍

മാഹി മദ്യവുമായി ബസിൽ കയറിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷിബുവിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ ഷിബു ഡ്യൂട്ടിയില്‍ ആയിരുന്നില്ല. യാത്രക്കാരന്‍ എന്ന നിലയ്ക്കാണ് മാഹി മദ്യവുമായി ഇദ്ദേഹം ബസില്‍ കയറിയത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് കണ്ണൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആറ് കുപ്പി മാഹി മദ്യമാണ് ഷിബുവിന്റെ കൈവശം ഉണ്ടായിരുന്നത്. മാഹി മദ്യം കേരളത്തില്‍ കൊണ്ടുവരാനോ മൂന്ന് ലിറ്ററിലധികം മദ്യം ഒരാള്‍ കൈവശം വെക്കാനോ പാടില്ല. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
അതേസമയം, പമ്പ സ്പെഷൽ സർവീസിന് എത്തിയ കെഎസ്ആർടിസി കണ്ടക്ടർ പി.എൻ.സന്തോഷിനെ (49) വാക്കു തർക്കത്തെ തുടർന്നു കെഎസ്ആർടിസി സ്പെഷൽ ഓഫീസർ മർദിച്ച സംഭവും ഉണ്ടായി. കട്ടപ്പനയില്‍ നിന്ന് ശബരിമല സീസണില്‍ ഡ്യൂട്ടിക്കെത്തിയതാണ് സന്തോഷ് കണ്ടക്ടറെ പരുക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല തീര്‍ഥാടകരുടെ ആവശ്യപ്രകാരം മൂത്രമൊഴിക്കാനായി ബസ് നിര്‍ത്തിയതിനാണ് മര്‍ദിച്ചതെന്നാണ് സന്തോഷിന്‍റെ പരാതി.
ഇതിനെ തുടര്‍ന്ന് പമ്പയിലെ കെഎസ്ആര്‍ടിസി സ്പെഷല്‍ ഓഫീസറായ ഷിബുകുമാറും സഹായികളായ ജീവനക്കാരും ചേര്‍ന്ന് മാരകമായി മര്‍ദ്ദിച്ചു. നെഞ്ചിന് ചവിട്ടുകയും തലയ്ക്കടിക്കുകയും ചെയ്തു. മര്‍ദ്ദിച്ച ശേഷം ഓഫീസ് മുറിയില്‍ പൂട്ടിയിട്ടു. പൊലീസെത്തിയ ശേഷമാണ് മോചിപ്പിച്ചതെന്നും സന്തോഷ് പറയുന്നു. പരാതിക്കാരനായ സന്തോഷ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ആളാണെന്നും തനിക്കാണ് മര്‍ദ്ദനമേറ്റതെന്നും സ്പെഷല്‍ ഓഫീസര്‍ ഷിബുകുമാറും പറയുന്നു. സംഭവത്തിൽ പമ്പ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























