നിയമനം മരവിപ്പിച്ചുള്ള കത്തിൽ വ്യക്തതയില്ല; പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം ഉപേക്ഷിച്ച് സർവ്വകലാശാല; നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ ഗവർണറുടെ നടപടിക്കെതിരെ ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല

പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം സർവ്വകലാശാല ഉപേക്ഷിച്ചിരിക്കുകയാണ്. ഗവർണറുടെ നടപടിക്കെതിരെ സർവകലാശാല ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ഇപ്പോൾ . ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലാണ് ഈ വിഷയത്തിൽ നിയമോപദേശം നൽകിയിരിക്കുന്നത്. നിയമനം മരവിപ്പിച്ചുള്ള കത്തിൽ വ്യക്തതയില്ലെന്നാണ് നിയമോപദേശം നൽകിയത്.
പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഗവര്‍ണ്ണറുടെ നടപടിക്കെതിരെ പ്രിയ വര്‍ഗീസ് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നീക്കം. നിയമന അധികാരിയായ ഗവര്‍ണര്‍ക്ക് എതിരെ വിസിക്ക് കോടതിയെ സമീപിക്കാന്‍ കഴിയുമോ എന്ന വലിയ പ്രശ്‌നം മുന്നിൽ ഉണ്ടായിരുന്നു. വിസിക്ക് കോടതിയില്‍ ചാന്‍സിലറുടെ നടപടി ചോദ്യം ചെയ്യാന്‍ കഴിയുമോ എന്ന് ഇന്നലെ ഗവര്‍ണര്‍ ചോദിച്ചിരുന്നു.
സ്‌റ്റേക്ക് എതിരായ പരാതിയെ നേരിടാന്‍ തന്നെആയിരുന്നു രാജ്ഭവന്ന്റെ തീരുമാനം. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെ നടപടി എന്ന വാദം രാജ്ഭവന്‍ തള്ളിയിരുന്നു. ഇപ്പോള്‍ സ്വീകരിച്ചത് സ്‌റ്റേ മാത്രമാണെന്നും അത് തന്നെ വിസിയുടെ വിശദീകരണത്തിന് ശേഷമാണെന്നുമാണ് രാജ്ഭവന്‍ നൽകിയ വിശദീകരണം.
പ്രിയയുടേത് രാഷ്ട്രീയ നിയമനം തന്നെ എന്ന് പറയുന്ന ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയേയും സര്‍ക്കാരിനെ തന്നെയും കുറ്റപ്പെടുത്തുന്നത് വിട്ടു വീഴ്ച്ക്കില്ലെന്ന് വ്യക്തമാക്കിയാണ്. മുഖ്യമന്ത്രിയുടെപ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസി.പ്രൊഫസറായി നിയമിച്ചത് കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
അധ്യാപകന യോഗ്യതയില്ലാത്ത ആള്‍ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താന്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലര്‍ എന്ന നിലയിലെ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവര്‍ണര്‍ ദില്ലി കേരളഹൌസില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























