കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിന്ന് പിന്മാറി ജസ്റ്റിസ് കൗസർ എടപ്പകത്ത്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിന്ന് പിന്മാറി ജസ്റ്റിസ് കൗസർ എടപ്പകത്ത്. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ജഡ്ജി പിന്മാറിയത്. ഹർജി പിന്നീട് മറ്റൊരു ബഞ്ച് പരിഗണിക്കും.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു നടിയുടെ ഹർജി. മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കണമെന്ന നടിയുടെ ഹർജിയിൽ നിന്ന് നേരത്തെ ഇതേ ബഞ്ച് പിൻമാറിയിരുന്നു.
കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന അതിജീവിതയുടെ ഹർജിയിൽ ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ച് വാദം കേൾക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























