പാകിസ്ഥാനിൽ നിന്നും ആ സന്ദേശം!! മുംബൈ പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്....ആറ് പേർ ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്!!

ഭീകരാക്രമണം, ഉദയ്പൂര്‍ കൊലപാതകം, സിദ്ധു മൂസെവാല വധം തുടങ്ങിയവയ്ക്ക് സമാനമായ ആക്രമണം നടക്കുമെന്നാണ് സന്ദേശത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേരാണ് ഇന്ത്യയില്‍ ആക്രമണം നടത്തുകയെന്നും സന്ദേശത്തില്‍ പറയുന്നു.
മുംബൈ നഗരത്തില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് വെള്ളിയാഴ്ച രാത്രിയാണ് പാകിസ്താനിലെ നമ്പറില്‍നിന്ന് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പാകിസ്താന്‍ നമ്പറില്‍നിന്നാണ് സന്ദേശം എത്തിയതെന്നും ഈ നമ്പര്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യയ്ക്ക് പുറത്താണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സന്ദേശം ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചെന്നും മറ്റു ഏജന്‍സികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























