സർവകലാശാലയിലെ നിയമനം: പിണറായിയെ കുരുക്കിലാക്കാൻ ഗവർണ്ണർക്കൊപ്പം ഇവരും

പിണറയി സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന ഗവർണർക്ക് കരുത്തായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി. സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണ്ണർ ഒറ്റക്കാവില്ലെന്നും എല്ലാ പിന്തുണയും കേരളീയ സമൂഹം അദ്ദേഹത്തിന് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവർണ്ണറെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നെന്നും, സർവകലാശാല ബന്ധുനിയമന വിവാദത്തിൽ ഗവർണ്ണറുടെ നടപടി സ്വാഗതാർഹമാണെന്നും, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി.
മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ സിപിഐഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണ്ണറുടെ നടപടിയെ അനുകൂലിച്ചാണ് കെ. സുധാകരൻ രംഗത്തെത്തിയത്. കൂടാതെ ഈ നടപടിയിലൂടെ ഗവർണ്ണർ പദവിയുടെ അന്തസ്സ് ഉയർത്തിപിടിക്കുകയാണ് ആരിഫ് മുദമ്മദ് ഖാൻ.
https://www.facebook.com/Malayalivartha
























