പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു.... പത്ത് ദിവസത്തെ പ്രത്യേക സമ്മേളനത്തിനാണ് തുടക്കമായത്, സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്, ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഇന്ന് ചര്‍ച്ചയാകാനിടയില്ല, ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് പതിനൊന്ന് ഭേദഗതികള്‍ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക സഭാസമ്മേളനം ചേരുന്നത്

സ്പീക്കര്‍ എം ബി രാജേഷ് ആമുഖപ്രസംഗം നടത്തുന്നു. സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്. ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഇന്ന് ചര്‍ച്ചയാകാനിടയില്ല. വരും ദിവസങ്ങളില്‍ ബില്ലുകള്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍
ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് പതിനൊന്ന് ഭേദഗതികള്‍ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക സഭാസമ്മേളനം ചേരുന്നത്.
നിലവില്‍ സമ്മേളനകാര്യക്രമങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കല്‍, സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നിയമഭേദഗതികള്‍ സഭയില്‍ എത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമനിര്‍മാണത്തിനായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സഭ ചേരാനായിരുന്നു നേരത്തേയുള്ള ധാരണ. എന്നാല്‍ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് സമ്മേളനം നേരത്തെ ആരംഭിച്ചത്.
"
https://www.facebook.com/Malayalivartha