Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഭർത്താവ് ജീവനൊടുക്കിയതറിഞ്ഞ് 100 മീറ്റർ മാത്രം ദൂരമുള്ള വീട്ടിൽ ഭാര്യയുടെ ആത്മഹത്യ, ഒന്നുമറിയാതെ ഒരു നാടിന്റെ മുഴുവൻ നൊമ്പരമായി മൂന്നര വയസുകാരി മകൾ:- കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും ആത്മഹത്യക്ക് മുമ്പും ശ്രമിച്ചിട്ടുള്ളതായി ബന്ധുക്കൾ:- മൃതദേഹങ്ങൾ മോർച്ചറിയിലേയ്ക്ക് മാറ്റിയത് ഒരുമിച്ച്

22 AUGUST 2022 10:15 AM IST
മലയാളി വാര്‍ത്ത

കുടുംബ പ്രശ്നങ്ങളുടെ പേരിൽ വീട്ടിൽ നിന്ന് പിണങ്ങിപ്പോയ ഭാര്യ, തിരികെ വീട്ടിൽ വരാത്തതിൽ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചതിന് പിന്നാലെ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത് ഭാര്യ. തിരുവനന്തപുരം നെടുമങ്ങാടാണ് ദാരുണ സംഭവം അരങ്ങേറിയത്. ഉഴമലയ്ക്കൽ പരുത്തിക്കുഴി ഹരിനന്ദനത്തിൽ രാജേഷ് (38), ഭാര്യ പരുത്തിക്കുഴി ശോഭാഭവനിൽ അപർണ(26) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. 100 മീറ്റർ മാത്രം അകലത്തിലുണ്ടായിരുന്ന വീട്ടിലാണ് ഇരുവരും ജീവനൊടുക്കിയത്.

രാജേഷിന്റേതും, അപർണയുടേതും പ്രണയ വിവാഹമായിരുന്നു. വെൽഡിങ് തൊഴിലാളിയാണ് രാജേഷ്. ഒരാഴ്ചമുമ്പ് നിസാര പിണക്കങ്ങൾ കാരണം അപർണ സമീപത്തുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച വൈകീട്ട് രാജേഷ് അപർണ്ണയേയും മകളെയും ഫോണിൽ വിളിച്ച് തിരികേ വീട്ടിലെത്താനാവശ്യപ്പെട്ടു. എന്നാൽ അപർണ കൂടെ പോകാൻ കൂട്ടാക്കിയില്ല. രാത്രിയിൽ രാജേഷ് വീട്ടിൽ മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ 10 മണിയോടെ കൂട്ടുകാരെത്തി വിളിക്കുമ്പോഴാണ് രാജേഷ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. രാജേഷിന്റെ വീട്ടിൽ ആളും ബഹളവും കണ്ടാണ് തൊട്ടുത്ത വീട്ടിലുണ്ടായിരുന്ന അപർണ മരണ വിവരം അറിഞ്ഞത്. തുടർന്ന് അപർണ, വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുടിക്കുകയായിരുന്നു.

ഉടനെ നാട്ടുകാരും ബന്ധുക്കളും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ അപർണ മരിച്ചു. ഇരുവരും, ആത്മഹത്യ ചെയ്തോടെ മൂന്നര വയസുള്ള ഏക മകൾ ദക്ഷിണ ഏവരുടെയും നൊമ്പരക്കാഴ്ചയാവുകയാണ്. രാജേഷ് രാത്രി മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ പത്തരയോടെയാണ് രാജേഷിന്‍റെ മരണ വാര്‍ത്ത അപര്‍ണ അറിഞ്ഞത്. ഉടൻ തന്നെ തറവാട്ടില്‍ അപര്‍ണ ആസിഡ് കുടിക്കുകയായിരുന്നു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ഇന്നലെ ഒരുമണിയോടെ അപര്‍ണയും മരണത്തിന് കീഴടങ്ങി. 24 മണിക്കൂറിനിടെ അച്ഛനും അമ്മയും മരിച്ചതോടെ മൂന്നര വയസുകാരി ലച്ചു അനാഥയായിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് വലിയമല പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും മുൻപും ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് ഒരുമിച്ചാണ് മാറ്റിയത്. മോഹനന്റെയും ലില്ലിഭായിയുടെയും മകനാണ് രാജേഷ്. സഹോദരൻ ഹരീഷ്. വിജയന്റെയും ശോഭയുടെയും മകളാണ് അപർണ. സഹോദരി ലീജ.സംഭവത്തിൽ വലിയമല പോലീസ് കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends