കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാകുന്നു: വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; പരാതിയുമായി നാട്ടുകാർ

പോത്തൻകോടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ നന്നാട്ടുകാവ് വഴയ്ക്കാട് ഇലവിൻ കുഴി വീട്ടിൽ ശാന്തകുമാരി (64)ക്കാണ് പരിക്കേറ്റത്. ഇന്നലെയാണ് സംഭവം നടന്നത്.
ശാന്തകുമാരി വീട്ടുവളപ്പിൽ കൃഷിയിടത്തിന് സമീപം കൃഷി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. പണിയെടുക്കുന്നതിനിടെ ഒറ്റയ്ക്ക് എത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. തുടർന്ന് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ശാന്തകുമാരിയെ മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചു.
മാത്രമല്ല ശാന്തകുമാരിയുടെ ഇടത് കൈയ്യിൽ പൊട്ടൽ ഉള്ളതായും അടിയന്തര ശസ്ത്രക്രിയ അവശ്യമാണെന്നും ബന്ധുക്കൾ പറഞ്ഞു. ഇതുമാത്രമല്ല പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണെന്നും മുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
https://www.facebook.com/Malayalivartha
























