Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കടലും കരയും സ്ത്മാഭിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ട് മാറില്ല, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും

22 AUGUST 2022 11:36 AM IST
മലയാളി വാര്‍ത്ത

മത്സ്യത്തൊഴിലാളികളുടെ ഉപരോധസമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് കടലും കരയും ഉപരോധിച്ചുള്ള സമരത്തിന് നേതൃത്വം നൽകുകയാണ് പൂന്തുറ ഇടവകയിലും മറ്റു ഇടവകകളിലുമുള്ള മത്സ്യത്തൊഴിലാളികൾ. ഇന്ന് രാവിലെ 9 മണിക്ക് 500– ൽ പ്പരം വാഹനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വൻവാഹന പ്രതിഷേധ ജാഥയ്ക്ക് തുടക്കാം കുറിക്കുകയുണ്ടായി, ഒപ്പം ഒൻപത് മണിക്ക് തന്നെ കടലിലൂടെ വള്ളമിറക്കിയുള്ള പ്രതിഷേധ ജാഥ വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യുകയുണ്ടായി. അതിരൂപതയിലെ വികാരികളും ഇതിൽ പങ്കെടുക്കുകയാണ്.

ഒരേസമയം തന്നെ കടലും കരയും സ്തംഭിപ്പിച്ചുള്ള വൻ പ്രതിഷേധ പ്രകടനത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ പൈതൃക സ്വത്തായ കടലിനെയും കടൽത്തീരങ്ങളേയും പാടെ തകർക്കുന്ന വികസനങ്ങൾക്ക് തങ്ങൾ എതിരാണെന്ന് അധികാരികളെ ഓർമിപ്പിക്കുകയാണ് കടൽ ഉപരോധ സമരത്തിലൂടെ ഇക്കുറി മത്സ്യത്തൊഴിലാളികൾ. നൂറിൽപരം വള്ളങ്ങൾ ഒരേസമയം വിഴിഞ്ഞം പോർട്ടിനെ വലയം ചെയ്തു പ്രതിഷേധിക്കും. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ട് മാറില്ലെന്നും വരും ദിവസങ്ങളിൽ ശക്തമായ സമരമുറകളും മായി മുന്നോട്ടു പോകുമെന്നും സംഘാടകർ അറിയിച്ചു. പൂന്തുറ ഇടവകക്കൊപ്പം അയൽ ഇടവകകളായ ചെറിയതുറയും, സെൻ്റ്. സെബാസ്റ്റ്യൻ വെട്ടുകാട്, സെന്റ് സേവിയേഴ്സ് വലിയതുറ എന്നീ ഇടവകകളിൽ നിന്നുള്ളവരും സമരത്തിൽ പങ്കുചേരുകയുണ്ടായി.

അതേസമയം കരയിൽ നിന്നും കടലിൽ നിന്നും സമരത്തിന് അഭിവാദ്യം അർപ്പിക്കും. മന്ത്രിതല ചർച്ചയിൽ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതിനായുള്ള സമ്മർദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം എന്നത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. പുനർഗേഹം അടക്കമുള്ള പുനരധിവാസ പ്രശ്നങ്ങൾ ആണ് ഫിഷറീസ്‌ മന്ത്രി അബ്‍ദുറഹ്മാന്‍റെ അധ്യക്ഷതയിൽ യോഗം ചർച്ച ചെയ്യുന്നത്.

കൂടാതെ മന്ത്രിമാരായ കെ രാജൻ, എം വി ഗോവിന്ദൻ, ആന്‍റണി രാജു, ചിഞ്ചുറാണി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാർ. മുട്ടത്തറയിലെ ഭൂമി ഏറ്റെടുക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. ലത്തീൻ അതിരൂപതയുമായി ഫിഷറീസ്‌ മന്ത്രി നടത്തിയ ചർച്ചയിൽ ഉയർന്ന പുനരധിവാസ നിർദേശങ്ങളും യോഗത്തിൽ ചർച്ചയാകുകയും ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.

അതേസമയം ക്യാമ്പുകളിൽ കഴിയുന്നവരെ വീടുകളിലേക്ക് മറ്റുന്നതിനായുള്ള റിപ്പോർട്ട് 27നുള്ളിൽ സമർപ്പിക്കാനാണ് ജില്ലാ കളക്ടർക്കും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും നല്‍കിയിരിക്കുന്ന നിർദേശം. ഇതിന് ശേഷമായിരിക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപ്പർപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക എന്നും അറിയാൻ കഴിയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends