മൃതദേഹം വലിച്ചിഴച്ചത് 16 കിലോമീറ്റർ; ബധിരനും മൂകനുമായ 56 കാരന് ട്രെയിനിടിച്ച് ദാരുണാന്ത്യം

പാലക്കാട് ബധിരനും മൂകനുമായ വ്യക്തി ട്രെയിനിടിച്ചു മരിച്ചു. പാലക്കാട് മങ്കരയിൽ വെച്ചാണ് ട്രെയിൻ ഇടിച്ച് മരിച്ചത്. 56കാരനായ അലി അക്ബറാണ് അപകടത്തെ തുടർന്ന് മരിച്ചത്. മങ്കര റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചു ഇന്നലെ രാവിലെ 11.30നാണ് ട്രെയിൻ ഇടിച്ചത്.
അതേസമയം ട്രെയിൻ എൻജിനിൽ കുടുങ്ങിയ മൃതദേഹം 16 കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ടു. മാത്രമല്ല ജന്മനാ ബധിരനും മൂകനുമായ അലി മുത്തു പാളത്തിനടുത്തുകൂടി നടന്നു പോകുമ്പോൾ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാത്തതിനാൽ അപകടത്തിൽപ്പെട്ടതാണെന്നാണ് കരുതുന്നത്. കണ്ണൂർ കൊയമ്പത്തൂർ പാസഞ്ചറിന്റെ എൻജിനിൽ കുടുങ്ങിയ മൃതദേഹം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് കണ്ടെത്തിയത്.
തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ മങ്കര പൊലീസുമായി ബന്ധപ്പെട്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
അലി മുത്തു അവിവാഹിതനാണ്. ജന്മനാ ബധിരനും മൂകനുമായ മങ്കര വട്ടപറമ്പിൽ വിഎസ് അലി മുത്തു പലജോലികളും ചെയ്താണ് ജീവിച്ചിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























