നഗരവാസികള്‍ക്കായി കോര്‍പറേഷന്‍ യാഥാര്‍ഥ്യമാക്കിയ കിഴക്കേകോട്ടയിലെ കാല്‍നട മേല്‍പ്പാലം ഇന്ന് തുറക്കും.... വൈകിട്ട് ആറിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും, 'അഭിമാനം' അനന്തപുരി സെല്‍ഫി പോയിന്റിന്റെ ഉദ്ഘാടനം നടന്‍ പൃഥ്വിരാജ് നിവഹിക്കും

നഗരവാസികള്‍ക്കായി കോര്‍പറേഷന്‍ യാഥാര്‍ഥ്യമാക്കിയ കിഴക്കേകോട്ടയിലെ കാല്‍നട മേല്‍പ്പാലം ഇന്ന് തുറക്കും.... വൈകിട്ട് ആറിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും, 'അഭിമാനം' അനന്തപുരി സെല്‍ഫി പോയിന്റിന്റെ ഉദ്ഘാടനം നടന്‍ പൃഥ്വിരാജ് നിവഹിക്കും.
104 മീറ്റര്‍ നീളമുള്ള സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ കാല്‍നട മേല്‍പ്പാലമാണ് കോര്‍പറേഷന്‍ കിഴക്കേകോട്ടയില്‍ നിര്‍മിച്ചത്. പാലത്തിലേക്ക് കയറാന്‍ രണ്ട് ലിഫ്റ്റും നാല് ഗോവണിയുമുണ്ട്.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു, അംബേദ്കര്‍, ഇ എം എസ്, എ പി ജെ അബ്ദുല്‍കലാം എന്നിവരുടെ ചിത്രം പാലത്തിലുണ്ട്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, അയ്യന്‍കാളി, രാജാരവിവര്‍മ, കുമാരനാശാന്‍, മാര്‍ത്താണ്ഡവര്‍മ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പ്രേംനസീര്‍, സത്യന്‍, മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, കെ എസ് ചിത്ര, സഞ്ജു സാംസണ്‍ തുടങ്ങിയവരുടെ ചിത്രം ഉള്‍ക്കൊള്ളുന്ന അഭിമാനം അനന്തപുരി സെല്‍ഫി പോയിന്റുമുണ്ട്. കൂറ്റന്‍ ക്ലോക്കും പ്രത്യേകതയാണ്.
അതേസമയം വഴിയോരക്കച്ചവടക്കാരുടെ സ്വപ്‌നം സഫലമാക്കി തിരുവനന്തപുരം കോര്‍പറേഷന്‍. മ്യൂസിയം ആര്‍കെവി റോഡില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് എല്ലാവിധ സൗകര്യത്തോടുംകൂടി സജ്ജമാക്കിയ സ്മാര്‍ട്ട് വെന്‍ഡിങ് സോണ്‍ തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ നാടിന് സമര്‍പ്പിച്ചു.
44 വഴിയോരക്കച്ചവടക്കാരാണ് വെന്‍ഡിങ് സോണ്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പ്രീ ഫാബ്രിക്കേറ്റഡ് ഷോപ്പുകള്‍, ഇരിപ്പിടം, കുടിവെള്ള കിയോസ്‌ക്, വാഷ്, പാര്‍ക്കിങ്, ഇ ഓട്ടോ പാര്‍ക്കിങ് ഏരിയകള്‍ സോണിലുണ്ട്. ഇതിനുപുറമേ എല്‍ഇഡി ഡിസ്‌പ്ലേയുമുണ്ട്.
https://www.facebook.com/Malayalivartha
























