സ്കൂൾ ഇന്‍റർവെൽ സമയത്ത് ക്യാന്റീനിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ച് മർദ്ദനം; ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ച് വിദ്യാർത്ഥിയെ തല്ലി; പിടിഎ അംഗവും കാന്‍റ്റീന്‍ ജീവനക്കാരനുമായ പ്രതി അറസ്റ്റിൽ

ബാലുശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച പിടിഎ അംഗം അറസ്റ്റിൽ. മോഷണക്കുറ്റം ആരോപിച്ചായിരുന്നു സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. പിടിഎ അംഗം സജിയാണ് അറസ്റ്റിലായത്. അറസ്റ്റിലായി കുറച്ച് കഴിഞ്ഞ് ഇയാൾക്ക് ജാമ്യം കിട്ടുകയുണ്ടായി. കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. സജിക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ ഐപിസി 323, 341 വകുപ്പുകൾ ചുമത്തി.
ബാലുശ്ശേരി കോക്കല്ലൂർ ഗവ ഹയർസെക്കന്‍റി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കാണ് കഴിഞ്ഞ തിങ്കളാഴ്ച ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. കുട്ടിയെ ക്രൂരമായി മർദ്ദിച്ചത് സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതി അംഗവും കാന്‍റ്റീന്‍ ജീവനക്കാരനുമായ വ്യക്തിയാണ്.
രാവിലെ സ്കൂളിലെ കാന്റീനിൽ വെച്ചായിരുന്നു ആക്രമിച്ചത്. സ്കൂൾ ഇന്‍റർവെൽ സമയത്ത് ക്യാന്റീനിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കുട്ടിയെ മർദിച്ചത്. ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചു . തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചു വലിച്ചിഴച്ചുവെന്നും മർദ്ദനമേറ്റ കുട്ടി പറഞ്ഞു.
ദേഹാസ്വസ്ഥ്യംഉണ്ടായതോടെ കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സ ലഭ്യമാക്കി. ഈ സംഭവത്തിൽ സ്കൂൾ അധികൃതർ ഗൗരവമായി ഇടപെട്ടില്ലെന്ന് വീട്ടുകാർ ആരോപിച്ചു. സജിക്കെതിരെ ചൈൽഡ് ലൈനിന് പരാതി നൽകി. ഇയാൾ സ്കൂളിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം നൽകി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തിൽ സജിക്കെതിരെ ബാലുശ്ശേരി പൊലീസ് ഐപിസി 341,347 വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























