Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കല്യാണം വിളി തകൃതി... എല്ലാവരും കാത്തിരുന്ന ആര്യ സച്ചിന്‍ വിവാഹം സെപ്റ്റംബര്‍ നാലിന് എകെജി സെന്ററില്‍; സിപിഎമ്മിന്റെ യുവതലമുറയുടെ പ്രതീക്ഷകളായ ഇരുവരും തമ്മിലുള്ള വിവാഹം ആഘോഷമാക്കാന്‍ പാര്‍ട്ടി; ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ക്ഷണക്കത്തില്‍ സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്വം പറഞ്ഞ് പരിചയപ്പെടുത്തല്‍

25 AUGUST 2022 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ചിങ്ങമാസം കല്യാണമാസമാണ്. ഇത്തവണത്തെ കല്യാണങ്ങളില്‍ മലയാളികള്‍ എല്ലാവരും പങ്കെടുത്തില്ലെങ്കിലും മനസാ പങ്കെടുക്കുന്ന ഒരു കല്യാണമുണ്ട്. അതാണ് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹം. ഇവരുടെ വിവാഹം സെപ്റ്റംബര്‍ നാലിന് നടക്കും.

എകെജി ഹാളില്‍ വച്ച് രാവിലെ 11നാണ് കല്യാണം. എസ്എഫ്‌ഐ പ്രവര്‍ത്തകരായി തുടങ്ങിയ പരിചയമാണ് ഇരുവരും തമ്മിലുള്ള പുതു ജീവിതത്തിന് വഴിതുറക്കുന്നത്. ഏതാനും മാസം മുന്‍പ് ഇരുവരുടെയും വീട്ടുകാരും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് വിവാഹ നിശ്ചയം നടത്തിയിരുന്നു.


സിപിഎമ്മിന്റെ യുവതലമുറയുടെ പ്രതീക്ഷകളായ ഇരുവരും തമ്മിലുള്ള വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടിയും.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് വധുവിന് വേണ്ടി ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ക്ഷണക്കത്തില്‍ സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തല്‍.

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ്   വരനു വേണ്ടി   കത്ത് തയാറാക്കിയിരിക്കുന്നത്. 6ാം തീയതി കോഴിക്കോട് വെച്ച് വരന്റെ വക വിവാഹ സൗഹൃദ വിരുന്ന് നടക്കും. ടാഗോര്‍ സെന്റിനറി ഹാളിലാണ് വിരുന്ന്. വൈകീട്ട് നാല് മണി മുതലാണ് വിരുന്ന്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എയുമാണ് വിവാഹിതരാകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരും വിവാഹം കഴിക്കാന്‍ പോകുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ബാലസംഘം മുതലുള്ള പരിചയമാണ് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തി നില്‍ക്കുന്നത്.

സച്ചിന്‍ ദേവാണ് തന്നോട് ആദ്യമായി പ്രണയം പറഞ്ഞതെന്നാണ് ആര്യ വെളിപ്പെടുത്തിയത്. താന്‍ മേയറാകുന്നതിനും മുന്‍പായിരുന്നു അതെന്നും ആര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താത്പര്യം തോന്നിയപ്പോള്‍ ആര്യയോട് പറയുകയായിരുന്നുവെന്നും തുടര്‍ന്ന് ആര്യയുടെ വീട്ടുകാരോട് അഭിപ്രായം ചോദിക്കുകയായിരുന്നുവെന്നും സച്ചിന്‍ ദേവ് പറഞ്ഞിരുന്നു. മാര്‍ച്ച് ആറാം തീയതിയായിരുന്നു ഇരുവരുടേയും വിവാഹ നിഷ്ചയം നടന്നത്. തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.

സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സച്ചിന്‍ ദേവ്. ആര്യ രാജേന്ദ്രന്‍ എസ് എഫ് ഐ സംസ്ഥാന സമിതി അംഗവും സി പി എം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്. ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21ാം വയസിലാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബാലുശേരിയിലെ കന്നി പോരാട്ടത്തില്‍ 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സച്ചിന്‍ വിജയിച്ചത്.

ഇരുവരുടേയും വിവാഹം കെങ്കേമമാക്കാനുള്ള പുറപ്പാടിലാണ് പാര്‍ട്ടിക്കാര്‍. മേയറെന്ന നിലയില്‍ ആര്യയും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സച്ചിനും തിരക്കിലാണ്. ഇതിനിടയിലെ ഒഴിവ് വേളകളില്‍ കല്യാണം വിളിയും കല്യാണ വിശേഷങ്ങള്‍ പങ്കുവയ്ക്കലും നടക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (2 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (2 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (2 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (2 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (3 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (4 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends