Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

ഒമ്പത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്... മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം

25 AUGUST 2022 08:58 AM IST
മലയാളി വാര്‍ത്ത

9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോര്‍ 92.36 ശതമാനം), തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (97.72), പത്തനംതിട്ട ജനറല്‍ ആശുപത്രി (96.41), എറണാകുളം ജനറല്‍ ആശുപത്രി (96.57), മലപ്പുറം പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (90.9), നിലമ്പൂര്‍ ജില്ലാ ആശുപത്രി (94.48), മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി (86.18), കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (95.86), വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (97.94) എന്നീ ആശുപത്രികളേയാണ് മാതൃശിശു സൗഹൃദ ആശുപത്രികളായി തെരഞ്ഞെടുത്തത്. കൂടുതല്‍ ആശുപത്രികളുടെ പരിശോധനയും സര്‍ട്ടിഫിക്കേഷനും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.



അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചത്.

ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 25 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലന പരിപാടികളും വിവിധ ഗുണനിലവാര സൂചികകളും അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍ നടത്തിയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സംസ്ഥാന തലത്തില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ഗുണനിലവാര പരിശോധന നടത്തി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.



ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിന്റെ ഭാഗമായാണ് മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേകമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ തയ്യാറാക്കി.

ലോകാരോഗ്യ സംഘടന, യൂണിസെഫ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നോട്ട് വച്ചിട്ടുള്ള ആശയങ്ങള്‍ ഏകോപിപ്പിച്ചുള്ള ക്വാളിറ്റി സ്റ്റാന്റേഡുകള്‍ അനുസരിച്ചുള്ള സര്‍ട്ടിഫിക്കേഷനാണ് നല്‍കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (16 minutes ago)

ശബരിമലയില്‍ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂര്‍ത്താണെന്ന് കെ. മുരളീധരന്‍  (27 minutes ago)

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ!!  (2 hours ago)

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ  (2 hours ago)

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ ...  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു  (3 hours ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (3 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ ഡയപ്പർ ജ്യൂസ് വീണയെ കൊണ്ട് കുടിപ്പിക്ക്...! ജനം തെരുവിൽ പച്ചയ്ക്ക് തെറിവിളി...!  (3 hours ago)

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (4 hours ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (4 hours ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (4 hours ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (4 hours ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (4 hours ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends