അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം, ഒരു വയസുള്ള കുഞ്ഞ് ശ്വാസംമുട്ടലിനെ തുടർന്ന് മരണപ്പെട്ടു, ഈ മാസത്തെ രണ്ടാമത്തെ ശിശു മരണം

അട്ടപ്പാടിയിൽ ഒരു വയസ് പ്രായമുള്ള ആൺകുട്ടി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് മരിച്ചു. ഈ മാസത്തെ രണ്ടാമത്തെ ശിശു മരണമാണിത്. ഇലച്ചിവഴി ഊരിലെ ജ്യോതി മുരുകൻ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്.
ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഈ മാസത്തെ രണ്ടാമത്തെ ശിശു മരണം ആണിത്.
ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞ് ഓഗസ്റ്റ് 8ന് മരിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. ഇതോടെ ഈ വർഷത്തെ ശിശുമരണം പന്ത്രണ്ടായി.
https://www.facebook.com/Malayalivartha
























