മൂന്നാറിൽ കാറിടിച്ച് ഉണക്കമരം വീണു; ചായ കുടിച്ച് നിന്നയാൾക്ക് തലയ്ക്ക് ഗുരുതര പരുക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാറിൽ കാറിടിച്ച് മരം കടപുഴകി വീണു ഒരാൾക്ക് പരിക്ക്. വഴിയോരത്തു ചായ കുടിച്ചുനിന്നയാൾക്കാണ് മരം വീണ് ഗുരുതര പരുക്ക് പറ്റിയത്. തുർന്ന് പരുക്കേറ്റ ടാക്സി ഡ്രൈവറായ കൊല്ലം പന്മന സ്വദേശി ലീൻബോയ് ഗ്രേഷ്യസിനെ (55) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് 4നു പഴയ മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലാണ് അപകടം നടന്നത്. അതേസമയം, കുടുംബത്തോടൊപ്പം മൂന്നാർ സന്ദർശനത്തിനെത്തിയ യുവാവ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട കാർ പാതയോരത്തെ ഉണക്കമരത്തിൽ ഇടിക്കുകയായിരുന്നു.
ഇതോടെ ഇടിയുടെ ആഘാതത്തിൽ മരം കടപുഴകി ലീൻബോയിയുടെ ശരീരത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇദ്ദേഹം മൂന്നാറിലേക്ക് ഓട്ടം വന്നതാണ്. തുടർന്ന് തട്ടുകടയിൽ നിന്ന് ചായ കുടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ലീൻബോയുടെ തലയ്ക്കാണു ഗുരുതര പരുക്ക്. സംഭവത്തെ തുടർന്ന് തട്ടുകടയും ഭാഗികമായി തകർന്നു. കടയുടമ ചന്ദ്രുവിന്റെ ഭാര്യ ആനന്ദഭവാനി അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ സമീപം നിർത്തിയിട്ടിരുന്ന ഇവരുടെ സ്കൂട്ടർ തകർന്നു.
https://www.facebook.com/Malayalivartha
























