അബുദാബിയില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെന്‍സിയുടെ റീപോസ്റ്റുമോര്‍ട്ടം തുടങ്ങി.... സെന്റ് ജോസഫ് പള്ളിയിലെ കല്ലറ തുറന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്, ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോര്‍ട്ടം

അബുദാബിയില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെന്‍സിയുടെ റീപോസ്റ്റുമോര്‍ട്ടം ആരംഭിച്ചു. സെന്റ് ജോസഫ് പള്ളിയിലെ കല്ലറ തുറന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.
ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോര്‍ട്ടം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡെന്‍സി മരിച്ചത്. ഏതാനും ദിവസം മുമ്പാണ് മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍ അറിയുന്നത്. വാഹനാപകടത്തിലാണ് മരണമെന്നാണ് ആദ്യം വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. പിന്നീട് ഹൃദയാഘാതമാണെന്നും അറിയാന്‍ ഇടയായി.
പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഷൈബിന്‍ അഷറഫാണ് കൊലയുടെ സൂത്രധാരന്‍ എന്ന് കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
കോഴിക്കോട് സ്വദേശി ഹാരിസിന്റെ അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെന്‍സിക്ക് ജോലി. 2020 മാര്‍ച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെന്‍സിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷൈബിന്‍ അഷറഫ്, ഹാരിസിന്റെ ബിസിനസ് പങ്കാളിയായിരുന്നു.
നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. എബ്രഹാമിന്റെ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി കിട്ടിയത്.
"
https://www.facebook.com/Malayalivartha
























