എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണനയില്‍

എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണനയില്‍. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി . ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശമുള്ളത്.
ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. ടി.പി നന്ദകുമാറിന്റെ അഭിഭാഷകയാണ് എം കെ അശ്വതി. പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2018 ജനുവരി 11-നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കെ.എസ് .ഇ.ബി മുന്‍ അക്കൗണ്ട്സ് മെംബര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിലും അന്ന് കോടതി നോട്ടീസ് അയച്ചു.
അന്ന് കേസ് പരിഗണിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു.
ഇതിനുശേഷം ഹര്‍ജികള്‍ ജസ്റ്റിസ് യു.യു ലളിത് ആണ് പരിഗണിച്ചിരുന്നത്. ഇനി കേസ് ലിസ്റ്റ് ചെയ്തിരിക്കുന്ന സെപ്റ്റബര്‍ 13-ന് ജസ്റ്റിസ് ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും.
https://www.facebook.com/Malayalivartha
























