സിമിയുമായോ പോപ്പുലർ ഫ്രണ്ടുമായോ തനിക്ക് ബന്ധമില്ല; പോപ്പുലർ ഫ്രണ്ട് ഒരു ഭീകര സംഘടനയല്ല; ഹത്രാസിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചു

ഹത്രാസിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന സിദ്ദീഖ് കാപ്പൻ അറസ്റ്റിലായിരുന്നു. അദ്ദേഹം ഇപ്പോൾ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തിലാണ് ഹർജി സമർപ്പിച്ചത്. അലഹാബാദ് ഹൈക്കോടതി ഇത് തള്ളിയതോടെ കാപ്പൻ സുപ്രീം കോടതിയിലേക്ക് പോകുയായിരുന്നു. ഈ ഹർജി വെള്ളിയാഴ്ച പരിഗണിക്കും. സുപ്രീം കോടതി ബെഞ്ച് ഈ ഉറപ്പ് നൽകി.
നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറഞ്ഞിരിക്കുന്നത്. സിമിയുമായോ പോപ്പുലർ ഫ്രണ്ടുമായോ തനിക്ക് ബന്ധമില്ലെന്നും പോപ്പുലർ ഫ്രണ്ട് ഒരു ഭീകര സംഘടനയല്ലെന്നും കാപ്പൻ വാദിക്കുകയുണ്ടായി.
മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുള്ളതായി കണ്ടെത്തുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിൽ നിന്ന് കാപ്പന്റെ അക്കൗണ്ടിലേക്ക് പണം എത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത് . 45,000 രൂപ കാപ്പൻ കൈപ്പറ്റിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുകയുണ്ടായി.
പക്ഷേ തനിക്ക് ഇത്തരം സഘടനകളുമായി ബന്ധമില്ലെന്ന വെളിപ്പെടുത്തലാണ് സിദ്ദീഖ് കാപ്പൻ നടത്തിയിരിക്കുന്നത് . വീട് പണിക്കായി അക്കൗണ്ടിൽ സ്വയം നിക്ഷേപിച്ചതാണ് ആ പണമെന്നും കാപ്പൻ വ്യക്തമാക്കി. 20000 രൂപ സുഹൃത്തുക്കൾ നൽകി സഹായിച്ചുവെന്നും ഇദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























