കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂരിൽ ബസ് അപകടത്തിൽ പെട്ട്. സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്‍മൂല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
തുടർന്ന് സംഭവത്തിൽ പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെ പരുക്കും ഗുരുതരമല്ല. മാനന്തേരി- വണ്ണാത്തിമൂല പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തുന്ന അമ്പിളി എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് വയലിലേക്ക് മറഞ്ഞാണ് അപകടം. അമിത വേഗത്തിലെത്തിയത് മൂലമാണ് നിയന്ത്രണം വിട്ട് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ അപകടം ഒഴിവായി.
https://www.facebook.com/Malayalivartha
























