ബൈക്ക് നിയന്ത്രണം വിട്ടു; തിരുവല്ലയിൽ ബൈക്ക് പാലത്തിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു

തിരുവല്ലയിൽ ബൈക്കപടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് പാലത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെങ്ങന്നൂർ കല്ലിശേരി പെരുമുറ്റത്ത് വീട്ടിൽ രാകേഷ് രാജാ(28)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം.
എംസി റോഡിലെ കുറ്റൂർ ആറാട്ട് കടവിൽ വെച്ചാണ് അപകടം നടന്നത്. രാകേഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആറാട്ടുകടവ് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ട്.
സംഭവത്തെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ രാകേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
https://www.facebook.com/Malayalivartha
























