കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, നഴ്സിങ് വിദ്യാർത്ഥിനിയായ കാമുകി ആറ്റിലേക്ക് ചാടുമെന്ന് കാട്ടി ചിത്രമെടുത്ത് യുവാവിന് അയച്ചുകൊടുത്തു, പിന്നാലെ ചിത്രവുമായി സ്റ്റേഷനിലേക്ക് ചീറിപ്പാഞ്ഞ് കാമുകൻ, അനുനയത്തിന് പോലീസ് എത്തിയിട്ടും വഴങ്ങിയില്ല, അരങ്ങേറിയത് നാടകീയ രംഗങ്ങൾ, ഒടുവിൽ സംഭവിച്ചത്...!

റാന്നിയിൽ വിവാഹത്തില്‍ നിന്ന് കാമുകന്‍ പിന്മാറിയതിന് ആറ്റിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ പോലീസ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ ചങ്ങനാശേരി സ്വദേശി റാന്നി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി റാന്നിയിലെത്തിയത്.
ആറ്റിലേക്ക് ചാടുമെന്ന് കാട്ടി ഒരു പമ്പ് ഹൗസിന് സമീപം നിൽക്കുന്ന ചിത്രമെടുത്ത് യുവതി മൊബൈലിൽ യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. യുവാവ് ഇത് പോലീസിന് കൈമാറി. തുടര്‍ന്ന് ഉടൻ യുവതിയെ തിരഞ്ഞ് പോലീസ് സംഘം രംഗത്തിറങ്ങി. റാന്നി ടൗണിന് അടുത്തുള്ള പമ്പ് ഹൗസിന്റെ പരിസരങ്ങളിൽ പരിശോധന നടത്തിയിട്ടും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടയിൽ യുവതിയെ ഫോണിൽ ബന്ധപ്പെടാനും പോലീസ് നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു.
എന്നാൽ അതും ഫലം കണ്ടില്ല. ഏറെ നേരത്തിന് ശേഷം യുവതിയെ പോലിസിന് വാട്ട്സാപ്പ് കോളിൽ ലഭിച്ചു. ഇതോടെ പോലിസ് ഫോണിലൂടെ അനുനയ നീക്കം ആരംഭിച്ചു. ആദ്യ ഘട്ടങ്ങളിൽ എല്ലാം ഇവർ കാര്യമായി പ്രതികരിച്ചില്ല. യുവതി പലകുറി സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലിസ് അതിന് അവസരം നൽകാതെ നീക്കം തുടർന്നു. താൻ റാന്നി പാലത്തിലാണ് നിൽക്കുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
യുവതിയോട് സംസാരിക്കുന്നതിനിടെ തന്നെ പോലീസ് റാന്നി പാലത്തിലെത്തി. പോലീസിനെ കണ്ട് ആറ്റിലേക്ക് ചാടാൻ തുടങ്ങിയ യുവതിയെ എസ്.എച്ച്.ഒ എൽ.ടി.ലിജു ചാടിയിറങ്ങി പിടികൂടുകയായിരുന്നു. വിവാഹം സംബന്ധിച്ച് യുവാവിന്‍റെ വീട്ടുകാരുമായി പോലീസ് ചർച്ച നടത്തി.പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ അനുനയിപ്പിച്ച് പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടു.
https://www.facebook.com/Malayalivartha






















