സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി പുതിയൊരാൾ വരുന്നു, ഓഗസ്റ്റ് 29 ന് വിവാഹം, താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്, അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാകണം, വിവാഹ വാർത്ത പങ്കുവെച്ച് സജീഷ്

നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ കുടുംബത്തെ ആരും മറക്കില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സ് ആയി സേവനം അനുഷ്ഠിക്കവെയായിരുന്നു നിപ വൈറസ് ബാധിച്ച് ലിനി മരിച്ചത്. ഇപ്പോൾ ലിനിയുടെ മക്കൾക്ക് അമ്മയായി പുതിയൊരാൾ വരുന്നു എന്ന സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് സജീഷ്.പുതിയ ജീവിതത്തിലേക്ക്. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്.
റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മക്കൾക്കും പ്രതിഭയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഓഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷിന്‍റെയും പ്രതിഭയുടെയും വിവാഹം. ഇതുവരെ നൽകിയ സ്നേഹവും കരുലും കൂടെ വേണമെന്നും അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാകണമെന്നും സന്തോഷ വാർത്ത പങ്കുവെച്ച് സജീഷ് കുറിച്ചു.
"പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.
സ്നേഹത്തോടെ
സജീഷ്, റിതുൽ, സിദ്ധാർത്ഥ്, പ്രതിഭ, ദേവ പ്രിയ"
https://www.facebook.com/Malayalivartha


























