വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
മിക്സഡ് സ്‌കൂള്‍ ആകുന്നതില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. മിക്സഡ് സ്‌കൂള്‍ ആകുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളും പിടിഎയുമാണെന്നും മന്ത്രി .
അതേസമയം അപേക്ഷിച്ച എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി . പ്ലസ് വണിന് ഇനിയും പ്രവേശനം ലഭിക്കാത്തവര്‍ ആശങ്കപ്പെടേണ്ടതില്ല.
ഇതിനകം മൂന്ന് ലക്ഷത്തി എണ്‍പതിനായിരം കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha


























