ആദരാഞ്ജലികളുമായി സിനിമാലോകം... സംവിധായകന്‍ ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ അന്തരിച്ചു.... സംസ്‌ക്കാരം വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തില്‍

സംവിധായകന്‍ ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ നിര്യാതയായി. 89 വയസായിരുന്നു. ജാനകിയമ്മയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തുന്നുണ്ട്.
അമ്മയുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഷാജി കൈലാസ് എന്ന സംവിധായകനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു. മകന്റെ സ്വപ്നത്തിനനുസരിച്ച് വിടാന്‍ തയ്യാറായതും അമ്മയായിരുന്നു.
ആനിയെ വിവാഹം കഴിക്കാന്‍ ഷാജി കൈലാസിന് ധൈര്യവും സമ്മതവും നല്‍കിയത് അമ്മ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ വിയോഗം ആനിയെയും തളര്‍ത്തിയിരിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ നില്‍ക്കുകയാണ് മറ്റ് കുടുംബാംഗങ്ങള്‍. സംസ്‌ക്കാരം വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
"https://www.facebook.com/Malayalivartha


























