ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനം; മുസ്ലിം പുരുഷന്‍ ഒന്നിലേറെ വിവാഹം കഴിക്കുന്നതു തടയാന്‍ കോടതിക്ക് അധികാരമില്ല: ഹൈക്കോടതി

മുസ്ലിം പുരുഷന്മാരുടെ വിവാഹത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. തലാക്ക് ചൊല്ലുന്നതില്‍ നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍ നിന്നോ ഒരാളെ തടയാന്‍ കുടുംബ കോടതിക്കു കഴിയില്ലെന്ന് ഹൈക്കോടതി. മാത്രമല്ല വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം തലാക്ക് ചൊല്ലുന്നതില്‍ നിന്നു തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ആദ്യ രണ്ടു തലാക്കും ചൊല്ലിയ ഹര്‍ജിക്കാരനെതിരെ ഭാര്യ കുടുംബ കോടതിയെ സമീപിക്കുകയും, തുടർന്ന് ഹര്‍ജി പരിഗണിച്ച കുടുംബ കോടതി മൂന്നാം തലാക്ക് ചൊല്ലുന്നതില്‍നിന്നു ഹര്‍ജിക്കാരനെ വിലക്കുകയും ചെയിതു. പിന്നാലെ വീണ്ടും വിവാഹം കഴിക്കാനുള്ള നീക്കം തടയണമെന്ന ഹര്‍ജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇപ്പോൾ ഇതിനെതിരെയാണ് ഹൈക്കോടതിയിലെ അപ്പീല്‍.
ഇതോടെ വ്യക്തിനിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയില്‍നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി , ഇത്തരം കാര്യങ്ങളില്‍ കോടതികളുടെ അധികാരം പരിമിതമാണെന്നും പറഞ്ഞു. ഒപ്പം വ്യക്തിനിയമ പ്രകാരം ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം വിവാഹങ്ങള്‍ ആകാംമെന്നും, നിയമം അങ്ങനെ അനുവദിക്കുന്നിടത്തോളം കോടതിക്ക് അതു തടയാനാവില്ലെന്നും, മതവിശ്വാസവും ആചാരവും അനുസരിച്ചുള്ള ഒരാളുടെ പ്രവൃത്തിയില്‍ കോടതിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























