എസ്എച്ച്ഒ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍; വ്യക്തിപരമായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യ

എറണാകുളം ക്വാര്‍ട്ടേഴ്‌സില്‍ എസ്എച്ച്ഒ പൊലീസ് തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി വാഴക്കുളം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം മറ്റക്കുഴി സ്വദേശി രാജേഷ് കെ മേനോനാണ് ജീവനൊടുക്കിയത്.
ഇന്ന് രാവിലെ 10.30 ഓടെയാണ് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മൃതദേഹം കണ്ടത്. മാത്രമല്ല കഴിഞ്ഞ എട്ടാം തീയതിയാണ് ഇദ്ദേഹം വാഴക്കുളം സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റത്. എന്നാൽ വ്യക്തിപരമായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് രാജേഷ് മേനോന്‍ തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം രാജേഷ് മേനോന് ഇന്നു കോടതി ഡ്യൂട്ടിയുണ്ടായിരുന്നു. തുടർന്ന് സമയമായിട്ടും എത്താതിരുന്നതിനെത്തുടര്‍ന്ന്, പൊലീസുകാര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























