കിളിമാനൂരിൽ പെൺ സുഹൃത്തിനെ തട്ടിക്കൊണ്ടുപോകാൻ മുറിയിൽ കയറി ഒളിച്ചിരുന്ന റൗഡിയെ പൊക്കി പോലീസ്

പെൺസുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി മുറിയിൽ ഒളിച്ചിരുന്ന റൗഡി പോലീസ് അറസ്റ്റിൽ. പഴയകുന്നുമ്മേൽ വില്ലേജിൽ ചെമ്പകശ്ശേരി അരുൺ നിവാസിൽ അരുണിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സുഹൃത്തായ മുളയ്ക്കലത്തുകാവ് സ്വദേശിനിയെ തട്ടിക്കൊണ്ടു പോകാന്‍ യുവതിയുടെ വീട്ടില്‍ക്കയറി മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി.
അരുണ്‍ യുവതിയുടെ വീട്ടില്‍ ഒളിപ്പിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് യുവതിയുടെ വീട്ടില്‍ എത്തി ഇയാളുടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ് അരുണ്‍.
തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ് പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ യുവതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha


























