കളറിങ് പെൻസിൽ വിഴുങ്ങിയ ആറ് വയസുകാരൻ നിർത്താതെ ചുമച്ചു: ആശുപത്രിൽ എത്തുന്നത് വരെ നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമശ്വാസം നല്‍കിയും ഇടപെട്ട് വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് അധ്യാപകർ: കുട്ടിയുടെ വയറ്റില്‍ നിന്ന് എന്‍ഡോസ്‌കോപ്പി വഴി പെന്‍സില്‍ പുറത്തെടുത്തു

സ്കൂൾ വിടാറായപ്പോൾ ആറ് വയസുകാരൻ നിർത്താതെ ചുമയ്ക്കുന്നത് കണ്ട അദ്ധ്യാപിക നടത്തിയ പരിശോധനയിൽ മനസിലാക്കിയത് കളറിങ് പെന്‍സില്‍ വിഴുങ്ങിയെന്ന്. ആശുപത്രിയിലെത്തിക്കും വരെ കുഞ്ഞിന്റെ നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമശ്വാസം നല്‍കിയും ഇടപെട്ട് വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് അധ്യാപകർ. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് (6) ആണ് അപകടത്തില്‍ പെട്ടത്.
കഴിഞ്ഞ ദിവസം സ്‌കൂള്‍ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ ഷിബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ പോക്കറ്റില്‍ കളറിങ് പെന്‍സിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. ഉടന്‍ കൃതൃമ ശ്വാസം നൽകുകയായിരുന്നു.
സ്‌കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തില്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ വയറ്റില്‍ നിന്ന് എന്‍ഡോസ്‌കോപ്പി വഴി പെന്‍സില്‍ പുറത്തെടുത്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരികയാണ്.
ആശുപത്രിയിലെത്തിക്കും വരെ കുഞ്ഞിന്റെ നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമശ്വാസം നല്‍കിയുമുള്ള അധ്യാപകരുടെ അവസരോചിത ഇടപെടലാണ് കുട്ടിക്ക് പുതുജീവൻ നൽകിയത്. യാത്രയിലുടനീളം അധ്യാപകരായ ഷിബി, കെ എ ജിനി, സ്‌കൂള്‍ ജീവനക്കാരന്‍ ടി താരാനാഥ്, ബിനോയ് എന്നിവരായിരുന്നു കൃത്രിമ ശ്വാസം നല്‍കിയത്.
https://www.facebook.com/Malayalivartha


























