ഒന്നും കിട്ടാത്തതോടെ പരീക്ഷാസമയത്ത് കൊച്ചുമക്കള്‍ പഠിക്കുന്ന ടാബ് സീല്‍ ചെയ്ത് വാങ്ങി, ഉദ്യോഗസ്ഥരുടെ ഈ ഉദ്ദേശം നല്ലതല്ല, ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ടാബ് വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കുന്നത് നാണം കെട്ട പരിപാടി, പിണറായിയുടെ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്റെ കയ്യിലുണ്ട്... അത് കൊടുക്കാന്‍ ഉദ്ദേശമില്ലെന്ന് പിസി ജോര്‍ജ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ പ്രതികരിച്ച് പിസി ജോര്‍ജ്. ഒന്നും കിട്ടാതെ ആയതോടെ കൊച്ചുമക്കള്‍ പഠിക്കുന്ന ടാബ് പരീക്ഷാസമയത്ത് സീല്‍ ചെയ്ത് വാങ്ങിയ ഉദ്യോഗസ്ഥരുടെ ഉദ്ദേശം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാവിലെ ഏഴ് മണിയോടെ പോലീസുകാര്‍ വീട്ടില്‍ വന്നു. അവര്‍ ആവശ്യപ്പെട്ട ഫോണ്‍ നഷ്ടപ്പെട്ടു എന്ന കാണിച്ച് 2019 ല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതാണ്.
ഒന്നും കിട്ടാതെ ആയതോടെ മകന്റെ കുട്ടിയുടെ ടാബ് വേണം എന്ന ആവശ്യപ്പെട്ടു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ടാബ് വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയാല്‍ അത് നാണം കെട്ട പരിപാടിയാണ്. പിണറായിയുടെ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കാണ് റെയ്ഡ്. ആ കടലാസുകളൊക്കെ എന്റെ കയ്യിലുണ്ട് അത് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പി സി ജോര്‍ജ് റെയ്ഡിനോട് പ്രതികരിച്ചത് .
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി ആരോപിച്ചായിരുന്നു ഇന്ന് രാവിലെയോടെയാണ് മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ വീട്ടില്‍ കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന.
വധഗൂഢാലോചന കേസിന്റെ അന്വേഷണത്തിനിടെ ദിലീപിന്റെ സഹോദരന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വ്യാജ വാട്സ്‌ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ കണ്ടെടുത്തിരുന്നു. ഈ ചാറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പിസി ജോര്‍ജിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. അപ്രതീക്ഷിത നീക്കമാണ് ക്രൈം ബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെതിരെയാണ് അന്വേഷണമെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha


























