പ്രഷർകുക്കറിന്റെ അടപ്പെടുത്ത് പോലീസുകാരന്റെ തലയ്ക്കടിച്ച് കൈവിലങ്ങുമായി ഓടി രക്ഷപെട്ട് പ്രതി

പോലീസുകാരെ ആക്രമിച്ച് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പ്രതിയെ പോലീസ് പിടികൂടി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഗുണ്ടാ ആക്രമണങ്ങളിൽ ഉൾപ്പെടെ വാറണ്ടുള്ള അഴൂർ മുട്ടപ്പലം പ്ലാവിളവീട്ടിൽ ഫൈസലാണ്(മിന്നൽ ഫൈസൽ-41) പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടത്.
ചിറയിൻകീഴ് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ.മാരായ ലുക്ക്മാൻ ഉൾഹക്കീം, അരുൺകുമാർ എന്നിവർക്ക് ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരും വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിലും ചികിത്സ തേടി.
ഫൈസലിനെതിരേ മൂന്ന് കേസുകളിൽ വാറണ്ടുണ്ടായിരുന്നു. ഫൈസൽ ഊരുപൊയ്കയിലെ ജിത്തു എന്നയാളിന്റെ വീട്ടിലുള്ളതായി പോലീസിനു വിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം ഊരുപൊയ്കയിലെത്തി.
പോലീസുകാരായ ലുക്ക്മാനും അരുൺകുമാറും ചേർന്ന് ഫൈസലിനെ പിടികൂടുകയും ഒരു കൈയിൽ വിലങ്ങണിയിക്കുകയും ചെയ്തു. ഇതിനിടെ ഇയാൾ സമീപത്തുണ്ടായിരുന്ന പ്രഷർകുക്കറിന്റെ അടപ്പെടുത്ത് അരുൺകുമാറിന്റെ തലയ്ക്കടിക്കുകയും കൈയിൽ കടിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























