വിവാഹപ്രായമാവുമ്പോൾ കല്യാണം കഴിക്കാമെന്ന് വാഗ്ധാനം, പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പത്തൊമ്പതുകാരൻ അറസ്റ്റിൽ

ഇടുക്കി മുരിക്കാശേരിയിൽ പ്രായപൂർത്തയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പത്തൊാമ്പതുകാരൻ അറസ്റ്റിൽ. പതിനഞ്ചുകാരിയെയാണ് പത്തൊമ്പതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. വിവാഹപ്രായമാവുമ്പോൾ കല്യാണം കഴിക്കാമെന്ന് വാഗ്ധാനം നൽകിയായിരുന്നു പീഡനം.
പെൺകുട്ടിയുടെ അയൽവാസിയും ബന്ധുവുമായ ആളെയാണ് പൊലീസ് പിടികൂടിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.
ഇതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് വ്യക്തമായത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha


























