പ്രസവിച്ച് മൂന്നാഴ്ചയായ ഭാര്യയേയും കുഞ്ഞിനെയും കാണാൻ എത്തി, ലഹരിക്കടിമയായ ഭർത്താവ് ബാഗിൽ കൊണ്ടുവന്ന വാളെടുത്ത് ഭാര്യയെ വെട്ടിക്കൊന്നു, കൊലയ്ക്ക് ശേഷം ഒളിവിൽ പോയ ആസിഫിനായി ലുക്ക് ഔട്ട് നോട്ടീസ്...!

പ്രസവിച്ച് കിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഹരിക്കടിമയായ ഭർത്താവ് കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ലഹരിക്കടിമയായ ഇയാൾ ആരെ വേണമെങ്കിലും ആക്രമിക്കാം എന്നാണ് പോലീസ് നിഗമനം. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഓഗസ്റ്റ് 20 ന് തൃശൂർ തളിക്കുളത്ത് വെച്ചായിരുന്നു സംഭവം. പ്രസവിച്ച് മൂന്നാഴ്ചയായ ഭാര്യ ഹഷിതയെയും കുഞ്ഞിനെയും കാണാൻ എത്തിയതായിരുന്നു ആസിഫ്. തുടർന്ന് ബാഗിൽ കൊണ്ടുവന്ന വാളെടുത്ത് ഹഷിതയെ വെട്ടി. തടയാൻ ശ്രമിച്ച ഭാര്യാ പിതാവിനും വെട്ടേറ്റു.
പിന്നാലെ ബാഗ് ഉപേക്ഷിച്ച് ആസിഫ് മുങ്ങി. ചികിത്സയിലിരിക്കെ പിറ്റേന്നാണ് ഹഷിത മരിച്ചത്. സ്ഥിരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആസിഫ്, ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു.ഇയാൾക്കായി അയൽ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























